Monday, July 8, 2019

അന്ധവിശ്വാസം മനുഷ്യരെ അന്ധരാക്കി തീർക്കുമ്പോൾ  വിശ്വാസം എന്നും മനുഷ്യന് ഒരു ആശ്വാസം ആവുകയാണ് ചെയ്യുന്നത്..... മാതാപിതാക്കൾക്ക്  മക്കളോടുള്ള വിശ്വാസം, മക്കൾക്ക് തിരിച്ച് മാതാപിതാക്കളോടുളള വിശ്വാസം, ജീവിത പങ്കാളികൾക്ക് പരസ്പരമുള്ള വിശ്വാസം, കാമുകിക്ക് കാമുകനോടും തിരിച്ച് കാമുകന് കാമുകിയോടുമുളള വിശ്വാസം, ഒരു സുഹൃത്തിന് മറ്റൊരു സുഹൃത്തിന്മേലുള്ള വിശ്വാസം, എല്ലാത്തിനും ഉപരിയായി ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം....... ഭക്ഷണം ശരീരത്തിന് ഊർജ്ജം നൽകുമ്പോൾ വിശ്വാസം മനസ്സിന് ഊർജ്ജം നൽകുന്നു .....
     വിശ്വാസം നഷ്ടപ്പെട്ടവന് എന്തു ജീവിതം……!!!!!!!! തമാശക്കാണെങ്കിലും   നമ്മൾ  പറയാറില്ലേ “വിശ്വാസം അതല്ലെ എല്ലാം”……..?????